മഹിള അസോസിയേഷൻ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

May 23, 2025 - 10:40
 0
മഹിള അസോസിയേഷൻ കാൽനട പ്രചരണ ജാഥ ആരംഭിച്ചു
This is the title of the web page

വർഗീയതക്കെതിരെ,സാമൂഹ്യ ജീർണതയ്ക്കെതിരെ"' എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി പൊന്നമ്മ സുഗതൻ നയിക്കുന്ന കാൽനട പ്രചരണ ജാഥ ആരംഭിച്ചു.മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ പുളിയൻമലയിൽ ജാഥയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപതേക്കറിൽ നിന്നും ആരംഭിച്ച കാൽനട പ്രചാരണ ജാഥ 23,24,25 തീയതികളിൽ കട്ടപ്പന ഏരിയയിൽ പര്യടനം നടത്തും.പുളിയൻമലയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വി.ജി. രാധാമണി അധ്യക്ഷത വഹിച്ചു.സുധർമ്മ മോഹനൻ,ജലജ വിനോദ്,ശോഭന അപ്പു, അനിത റെജി എന്നിവർ സംസാരിച്ചു.സി.പി.ഐ. 'എം ഏരിയ സെക്രട്ടറി മാത്യു ജോർജ്,എം.സി ബിജു,എസ്.എസ് പാൽരാജ്,കെ.എ മണി തുടങ്ങിയവർ നേതൃത്വം നൽകി.പുളിയൻമലയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ജാഥ ക്യാപ്റ്റൻ പൊന്നമ്മ സുഗതൻ സംസാരിച്ചു.

ബിന്ദു മധുക്കുട്ടൻ, സാലി ജോളി, ഗ്രേസ് മേരി, ബീന സോദരൻ, അതുല്യ ഗോപേഷ്, ജിഷ ഷാജി, ആതിര ഗോപാലകൃഷ്ണൻ, മരിയ കൃഷ്ണൻ, പ്രിയ ജോമോൻ, ഷീബ സുധീർ, ഓമന കൃഷ്ണൻപിള്ള, സുനില വിജയൻ, അമ്പിളി, സജിനി സജി എന്നിവർ വിവിധ ക്രേന്ദങ്ങളിൽ സംസാരിക്കും.ഏരിയ സെക്രട്ടറി പൊന്നമ്മ സുഗതൻ ക്യാപ്റ്റനും ഏരിയാ പ്രസിഡന്റ് ജലജ വിനോദ് വൈസ് ക്യാപ്ടനുമായുള്ളകാൽനട ജാഥ 25ന് കാഞ്ചിയാറ്റിൽ സമാപിക്കും. 25 ന് സമാപന സമ്മേളനം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow