ലഹരിക്കെതിരെ കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ നയിക്കുന്ന 'കിക്ക്ഡ്രഗ്സ്' ലഹരിവിരുദ്ധ സന്ദേശ ജാഥയ്ക്ക് കാൽവരി മൗണ്ടിലും,ഇടുക്കിയിലും സ്വീകരണം നൽകി

സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്കാണ് ഇടുക്കിയിൽ സ്വീകരണം നൽകിയത്.
ലഹരി വിരുദ്ധ സന്ദേശയാത്രയുടെ അടുത്ത ഘട്ടമായി കൂടുതല്‍ കുട്ടികളെ കായിക മേഖലയിലേക്ക് അടുപ്പിക്കുന്നതിനും കൂടുതല്‍ കളിക്കളങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ കായിക ഇനങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി വി. അബ്ദുൾ റഹ്മാൻ പറഞ്ഞു. ലഹരിക്കെതിരായ പ്രത്യേകിച്ച് രാസലഹരിക്കെതിരായ ക്യാമ്പയിനില്‍ കായിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ വിജയം കണ്ടുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മെയ് അഞ്ചിന് ആരംഭിച്ച സന്ദേശയാത്ര ഇതിനകം ഇരുന്നൂറോളം പഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ നടത്തി.കാല്‍വരി മൗണ്ട് ഹൈസ്‌കൂള്‍ സ്റ്റേഡിയം, ഇടുക്കി ഐ.ഡി.എ ഗ്രൗണ്ട് എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. ഇടുക്കി ഐഡിയ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ അധ്യക്ഷനായിരുന്നു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോയി ലഹരിവിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ ചൊല്ലി നൽകി.