ഇരട്ടയാർ വലിയ തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ 1974 - 75 അധ്യാന വർഷം എസ്എസ്എൽസി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ ഒത്തുചേരൽ നടന്നു

1974- 75 അധ്യായന വർഷം ഇരട്ടയാർ വലിയ തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിൽ പഠിച്ച വിദ്യാർഥികളുടെ ഒത്തുചേരൽ ആണ് നടന്നത്. ഹൃദയസംഗമം എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.50 വർഷങ്ങളിൽ ഇഴ പിരിഞ്ഞുപോയ ആത്മബന്ധങ്ങളും സൗഹൃദങ്ങളും പൊടിതട്ടിയെടുക്കാനും കൂട്ടിയിണക്കാനുമുള്ള ഒരു മുഹൂർത്തം ആയിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെയാണ് വിവിധ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് അന്നത്തെ അധ്യാപകരെ ആദരിക്കുകയും ചെയ്തു .സംഘാടകസമിതി പ്രസിഡണ്ട് ബേബി പതിപ്പള്ളിയിൽ സെക്രട്ടറി റ്റോമി തെക്കേൽ ജോർജുകുട്ടി ജോസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.