സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴില്‍ അവസരങ്ങള്‍ ഒരുക്കി കട്ടപ്പന ഗവ. ഐടിഐയില്‍ തൊഴില്‍മേള 23 നും 24 നും നടക്കും

May 21, 2025 - 18:07
 0
സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴില്‍ അവസരങ്ങള്‍ ഒരുക്കി  കട്ടപ്പന ഗവ. ഐടിഐയില്‍ തൊഴില്‍മേള 23 നും 24 നും  നടക്കും
This is the title of the web page

വ്യവസായിക പരിശീലന വകുപ്പും കെ.ഡി.ഐ.എസ്.സിയും വിജ്ഞാന കേരളവുംചേര്‍ന്ന് 23, 24 തീയതികളില്‍ കട്ടപ്പന ഗവ. ഐടിഐയില്‍ ജില്ലാതല തൊഴില്‍മേള നടത്തും. 23ന് രാവിലെ 9.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ഐടിഐ പാസായവര്‍ക്കും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അമ്പതിൽപ്പരം  കമ്പനികളിലെ 1300ലേറെ ഒഴിവുകളിലേക്ക് നിയമനം നടത്തും. സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഉള്ളത്. കമ്പനികള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 9633419747. എന്ന നമ്പറിൽ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ കെ എം ജോണ്‍സണ്‍, ദില്‍ഷദ് ബീഗം, പി സി ചന്ദ്രന്‍, പി മിലന്‍ദാസ്, എം മുരളീധരന്‍, മനോജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow