തൊടുപുഴ -പുളിയന്മല സംസ്ഥാനപാതയിൽ അപകടകരമായ വൃക്ഷങ്ങൾ ഭീഷണിയുയർത്തുന്നു

തൊടുപുഴ പുളിയമ്മല സംസ്ഥാനപാതയിൽ ഇടുക്കി കളക്ട്രേറ്റിനും കുളമാവ് മുത്തിയുരുണ്ടയാറിനും ഇടയിലാണ് ചെറുതും വലുതുമായ വൃക്ഷങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്നത്.ഇതാകട്ടെ കാലവർഷമാകുന്നതോടുകൂടി കടപുഴകി റോഡിൽ ഗതാഗത തടസ്സത്തിനും, വൻ അപകടങ്ങൾക്കും കാരണമാകും.
ജില്ലാ ആസ്ഥാനത്തുനിന്നും തൊടുപുഴ മേഖലയിലേക്കുള്ള ഏക ഗതാഗത മാർഗമായ റോഡിൻ്റെ വശങ്ങളിലെ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതിൽ വനം വകുപ്പ് തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്.വർഷകാലമടുക്കാൻ കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കെ പൊതുമരാമത്ത് വകുപ്പും, റവന്യൂ -വനം വകുപ്പുകളും സംയുക്ത പരിശോധന നടത്തിയ ശേഷം ബലക്ഷയപൂര്‍ണ്ണമായ വൃക്ഷങ്ങൾ വെട്ടി മാറ്റുന്നതിനൊപ്പം അപകടകരമായ മര ശിഖിരങ്ങളും വെട്ടി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.