കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കാഞ്ചിയാർ കക്കാട്ടുകടക്ക് സമീപത്തെ വളവ് വാഹന യാത്രികർക്ക് അപകട കെണിയായി മാറുന്നു

കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കാഞ്ചിയാർ കക്കാട്ട് കടയ്ക്ക് സമീപത്തെ വളവാണ് വാഹന യാത്രികർക്ക് അപകട കെണിയായി മാറുന്നത്. ഇതിനോടകം നിരവധി അപകടങ്ങൾ ചെറുതും വലുതുമായി ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ റോഡ് ആധുനിക രീതിയിൽ നവീകരിച്ചതോടെ അപകടത്തിന്റെ തോതും വർദ്ധിച്ചു. കഴിഞ്ഞദിവസം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടമാണ് അവസാനത്തേത്.
റോഡ് നവീകരിച്ചതിനുശേഷം വാഹനങ്ങളുടെ വേഗതയും ഈ പാതയിൽ വർദ്ധിച്ചു. ഇതാണ് അപകടം ഉണ്ടാകുന്നതിൽ കാരണം എന്ന് ആളുകൾ പറയുന്നു. കൂടാതെ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുമില്ല. റോഡ് നിർമ്മാണത്തിൽ ഈ ഭാഗത്ത് അശാസ്ത്രീയത ഉണ്ടായിട്ടുണ്ട് എന്നാണ് ആളുകൾ പറയുന്നത്.
വളവിന്റെ മധ്യഭാഗത്തു നിന്നുമാണ് പൊന്നിക്കവല വെള്ളയാംകുടി ബൈപ്പാസ് റോഡ് തിരിയുന്നത്. ഈ ബൈപ്പാസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ കയറി വരുന്ന സമയത്തും അപകടസാധ്യതയാണ്. ഈ റോഡിൽ നിന്നും ചെറിയൊരു കയറ്റം കയറിയാണ് പ്രധാന റോഡിലേക്ക് വാഹനങ്ങൾ എത്തുന്നത്.
ഈ സമയം പ്രധാന റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നത് ഡ്രൈവർമാർക്ക് ദൃശ്യമാകത്തുമില്ല കൂടാതെ ഈ വളവിന്റെ ഒരു ഭാഗത്ത് താരതമ്യേന വീതി കുറവുണ്ട് ഇത് കാൽനട യാത്രകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് സുരക്ഷാസംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം എന്ന് ആവശ്യമാണ് ആളുകൾ മുന്നോട്ട് വെക്കുന്നത്.