ഇടുക്കി ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും വളകോട് യുവാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടന്നു

സഞ്ചരിക്കുന്ന നേത്ര വിഭാഗം ഇടുക്കി ജില്ലാ അദ്ധത നിവാരണ സൊസൈറ്റിയുടെയും വളകോട് യുവാ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും - തിമിര നിർണ്ണയ ക്യാമ്പും നടത്തി.വളകോട് ഗവ: ട്രൈബൽ ഹൈസ്കൂളിൽ വച്ചാണ് ക്യാമ്പ് നടന്നത്. ഡോ: മീര മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. യുവ ക്ലബ് രക്ഷാധികാരി ജോമോൻ മണ്ണാറാത്ത് , സച്ചിൻ റ്റോളി ജോസഫ്, അഖിൽ സെൽവം , സഞ്ജു ആനന്ദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.