കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി

ഇരുപതേക്കർ താലൂക്ക് ആശുപത്രി അങ്കണത്തിൽ വച്ചാണ് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തിയത്.എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി വെട്ടിക്കുഴി, തോമസ് രാജൻ, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിൾ, നഗരസഭാ ചെയർപേഴ്സൺ ബീന ടോമി എന്നവർ പങ്കെടുത്തു.