കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്ര ശില്പ പരിശീലന ക്യാമ്പ് ആരംഭിച്ചു

കുട്ടികളുടെ സർഗ്ഗശേഷി വളർത്തിക്കൊണ്ടുവരുന്നതിൻറെ ഭാഗമായാണ് കേരള ചിത്രകല പരീക്ഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മർ ചിത്ര ശിൽപ്പ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ചെറുതോണി ചിത്രകല പരിഷത്ത് ട്രെയിനിങ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് ചിത്രകല അധ്യാപകനും പ്രശസ്ത ശില്പിയുമായ കെ ആർ ഹരിലാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസ്ഥാന മേഖലയിലുള്ള നിരവധി അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആവശ്യപ്രകാരമാണ് ഇത്തരം ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് ജില്ലാ പ്രസിഡണ്ട് ബിജു നിള പറഞ്ഞു.ചിത്ര ശിൽപ്പ മേഖലയിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രായഭേദമന്യേ ആർക്കും ക്യാമ്പിൽ പങ്കെടുക്കാം. ജില്ലാ പ്രസിഡന്റ് ബിജു നിള, ട്രഷറര്‍ ഷാജി കഞ്ഞിക്കുഴി, രാജേഷ് ആഗസ്റ്റിൻ, ബിനു വർണ്ണരേഖ തുടങ്ങിയവർ പ്രസംഗിച്ചു.