മലയോര ഹൈവെയുടെ മേരികുളം ചപ്പാത്ത് റോഡിന്റെ നിർമ്മാണോത്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവ്വഹിച്ചു

Jul 27, 2023 - 16:02
 0
മലയോര ഹൈവെയുടെ മേരികുളം ചപ്പാത്ത് റോഡിന്റെ നിർമ്മാണോത്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവ്വഹിച്ചു
This is the title of the web page

കുട്ടിക്കാനം പുളിയന്മല മലയോര ഹൈവെയുടെ ഒന്നാം ഘട്ടമായ കുട്ടിക്കാനും ചപ്പാത്ത് റോഡ് നിർമ്മാണം പൂർത്തിയായതിന് ശേഷമാണ് രണ്ടാം റീച്ചിന്റെ നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിച്ചത്. രണ്ട് റീച്ച്, 3 ഭാഗങ്ങളായാണ് ടെണ്ടർ നടപടികൾ പൂർത്തിയായത്. ടി എസ് 1 മേരികുളം- നരിയംപാറ 56 കോടി ,ടി എസ് 2 നരിയംപാറ - ഇടുക്കിക്കവല 17 കോടി ,ടി എസ് 3 മേരികുളം- ചപ്പാത്ത് 35 കോടി എന്നിങ്ങനെയാണ് തെരുവത്ത് ബിൾഡേഴ്സ് കരാറെടുത്തിരിക്കുന്നത്. ടി എസ് 1 ടി എസ് 2 വിഭാഗങ്ങളുടെ നിർമ്മാണം രണ്ട് മാസം മുമ്പേ ആരംഭിച്ചിരുന്നു. ടി എസ് 3 ന്റെ നിർമ്മാണമാണ് ഇന്ന് ആരംഭിച്ചത്. ചപ്പാത്ത് മുതൽ കട്ടപ്പന ഇടുക്കിക്കവല വരെ 108 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസമാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 3 വിഭാഗമായി ടെണ്ടർ ചെയ്യാനിടയായത്.ടി എസ് മൂന്നിന്റെ നിർമ്മാണോത്ഘാടന യോഗത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ് മോൾ ജോൺസൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാല, പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാരൻ, കരാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow