"നെഹ്‌റു യുവ കേന്ദ്രയിൽ നിന്ന് മേരാ യുവ ഭാരതിലേക്ക്"; പേര് മാറ്റിയാൽ ഇല്ലാതാകുന്നതല്ല നെഹ്റുവിൻ്റെ ചരിത്ര മെന്ന് യൂത്ത് കോൺഗ്രസ്സ്

May 17, 2025 - 17:09
 0
"നെഹ്‌റു യുവ കേന്ദ്രയിൽ  നിന്ന് മേരാ യുവ ഭാരതിലേക്ക്"; പേര് മാറ്റിയാൽ ഇല്ലാതാകുന്നതല്ല നെഹ്റുവിൻ്റെ ചരിത്ര മെന്ന് യൂത്ത് കോൺഗ്രസ്സ്
This is the title of the web page

 കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലെ നെഹ്റു യുവകേന്ദ്രയുടെ പേര് തിരുത്തി മേരാ യുവ ഭാരത് എന്നാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും നെഹ്‌റു യുവകേന്ദ്ര എന്ന് ആലേഖനം ചെയ്തതും നെഹ്‌റു വിൻ്റെ ചിത്രവുമടങ്ങിയ ബോർഡ് ജില്ലാ ഓഫിസിന് മുന്നിൽ സ്ഥാപിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായ മുൻനിര കോൺഗ്രസ്സ് നേതാക്കളുടെ ഓർമ്മകളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം തിരുത്തപ്പെടണമെന്നും സ്ഥാപനങ്ങളുടെ പേര് മാറ്റിയത് കൊണ്ട് ഇല്ലാതാവുന്നതല്ല നെഹ്റുവിൻ്റെ ചരിത്രമെന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. 2017 -ൽ രാജ്യ വ്യാപക പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ച ഈ ശ്രമം രാജ്യം ഒറ്റക്കെട്ടായ് ഭീകരവാദത്തിനെതിരെ പൊരുതുന്ന സമയത്ത് തന്നെ നടപ്പാക്കുന്നത് ജനരോക്ഷം ഭയന്നാണ് .

ജവവർലാൽ നെഹ്റു എന്ന പേര് പരാമർശിക്കാതെ സ്വതന്ത്ര ഇന്ത്യയുടെ ഒരു വരിപോലും എഴുതാൻ ആർക്കും സാധിക്കില്ല.നെഹ്റുവിനെ കാലക്രമേണ ചരിത്രത്തിൽ നിന്ന് മാറ്റി മറിക്കുക എന്ന ആർ.എസ്.എസ് അജണ്ട മതേതര രാഷ്ട്രത്ത് വില പോകില്ലായെന്നും നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. അരുൺ പൂച്ചക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് ടോണി തോമസ്,ശാരി ബിനു ശങ്കർ,ജില്ലാ ജനറൽ സെക്രട്ടറി ഷാനു ഷാഹുൽ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് ജോജോ ജോസഫ്, മണ്ഡലം പ്രസിഡൻ്റ്മാരായ റഹ്മാൻ ഷാജി, ജോസിൻ തോമസ്, ജോസ് കെ പീറ്റർ, ഫിലിപ്പ് ജോമോൻ, അബിൻ ജോയി,ലിനോ മാത്യു,ടിനു ദേവസ്യാ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow