കട്ടപ്പന വള്ളക്കടവ് കരിമ്പാനിപ്പടി റോഡിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നു എന്ന് പരാതി

കട്ടപ്പന ആനവിലാസം റൂട്ടിൽ ആളുകൾ ബൈപ്പാസ് ആയി ഉപയോഗിക്കുന്ന പാതയാണ് കരിമ്പാനിപ്പടി റോഡ്. ഈ പാതയോരത്താണ് മാന്യനിക്ഷേപം തകൃതിയാകുന്നത്. ആൾ അനക്കം ഇല്ലാത്ത സ്ഥലങ്ങളിൽ രാത്രിയുടെ മറവ് പറ്റിയാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്. ഇതോടെ മേഖലയിലുള്ളവർ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ളവ പാതയോരത്ത് കിടക്കുന്നതോടെ ദുർഗന്ധവും വമിക്കുകയാണ്. ഇതിനോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്.മാലിന്യങ്ങളിൽ നിന്നും ഏതാനും ആളുകളുടെ മേൽവിലാസം അടങ്ങിയ പേപ്പർ കഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിൽ ഏൽപ്പിച്ചു. പാതയോരങ്ങളിലും മറ്റുമായി മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.