ആഷാ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അഫിട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കായുള്ള ചലന സഹായ ഉപകരണ വിതരണം നടത്തി

May 17, 2025 - 16:28
 0
ആഷാ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അഫിട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കായുള്ള  ചലന സഹായ ഉപകരണ വിതരണം നടത്തി
This is the title of the web page

ജന്മനാ  അംഗവൈകല്യം സംഭവിച്ചവർക്കും അപകടങ്ങളിൽ മറ്റും ചലന ശേഷി നഷ്ടപെട്ടവർക്കും ഭിന്നശേഷിക്കാരായവർക്കും ജീവിതത്തിലേക്ക് നടന്നെത്തുവാൻ സഹായ ഹസ്തവുമായി 2008 - ലാണ് ആഷാ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആഫ്രിട്രസ്റ്റ് ചെന്നൈ കേന്ദ്രമായി പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ സൗത്ത് ഇന്ത്യ ഒട്ടാകെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച ട്രസ്റ്റ് കഴിഞ്ഞ 4 വർഷക്കാലമായി ഇരുപത്തിയെട്ടാരത്തിലധികം പേർക്ക്   ചലന ശ്രവണ സഹായികൾ വിതരണം ചെയ്ത് വന്നിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തന്റെ പിതാവിന്റെ അംഗവൈകല്യം കണ്ട് വളർന്ന ട്രസ്റ്റ് ഫൗണ്ടർ ഡയറക്ടർ അഡ്വ: ഡോ:മണികഠൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ ആരംഭിച്ച അഫി ട്രസ്റ്റ് ഇന്ന് ജനശ്രദ്ധ നേടിയിരിക്കുകയാണ്.ട്രസ്റ്റിന്റെ 4 - മത് ചലന സഹായി വിതരണമാണ് വണ്ടിപ്പെരിയാർ വാളാടിയിൽ വച്ച് നടന്നത്.അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് R സെൽവത്തായി ചലന സഹായ വിതരണത്തിന്റെ ഉത്ഘാടന ചടങ്ങിൽ അധ്യക്ഷയായിരുന്നു.

അഫി ട്രസ്റ്റ് ജില്ലാ കോഡിനേറ്റർ എം ഗണേശൻ സ്വാഗതമാശംസിച്ചു. പീരുമേട് MLA വാഴൂർ സോമൻ ചലന സഹായി വിതരണോത്ഘാടനം നിർവ്വഹിച്ചു.അഫി ട്രസ്റ്റ് ചെയർമാൻ അഡ്വ: ഡോ: മണികണ്ഡൻ ലക്ഷ്മണൻ പദ്ധതി വിശദീകരണം നടത്തി.ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ്പി രാജേന്ദ്രൻ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ K D അജിത് . വാളാടി CSI ചർച്ച് വികാരി റവ: ജോൺ വിൽസൺ,അഫിട്രസ്റ്റ് ബോർഡ് മെമ്പർ ജെന്നിഫർ ജ്ഞാനരാജ്,

കോഡിനേറ്റർ ഉഷ ഭരത് വാജ് . പികെ ഗോപിനാഥൻ,എം രാമു,എം ഹരിദാസ് . സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജിത് കുമാർ,കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് S അൻപു രാജ്, .നമ്പികൈ ഫാം പ് ട്രസ്റ്റ് വൈസ് ചെയർമാൻ റൂബിൻ സാമുവൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. 

അഫി ട്രസ്റ്റ് സ്റ്റേറ്റ് കോഡിനേറ്റർ കെ കുമാർ വാളാടി ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള 200 ഓളം പേർക്ക് കൃത്രിമ കാൽ, വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക്, കൃത്രിമകൈ, വാക്കർ തുടങ്ങിയ ചലന സഹായികൾ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow