ഹൈറേഞ്ചിൻ്റെ കുടിയേറ്റ ചരിത്രം വെളിവാക്കുന്ന കുടിയേറ്റ സ്മാരകത്തിൻ്റെയും ടൂറിസം വില്ലേജിന്റെയും ഉത്ഘാടനം ഇടുക്കിയിൽ നടന്നു

ഹൈറേഞ്ചിൻ്റെ കുടിയേറ്റ ചരിത്രം വെളിവാക്കുന്ന കുടിയേറ്റ സ്മാരകത്തിൻ്റെയും ടൂറിസം വില്ലേജിൻ്റെയും ഉത്ഘാടനം ഇടുക്കിയിൽ നടന്നു. സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ടൂറിസം വില്ലേജിൻ്റെ ഉത്ഘാടനം നിർവഹിച്ചു. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തു പകരുവാൻ പുതിയ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പത്തു കോടി രൂപയാണ് ടൂറിസം വില്ലേജിൻ്റെ പൂർത്തീകരണത്തിന്നായി വക കൊള്ളിച്ചിട്ടുള്ളത്. ഹൈറേഞ്ചിൻ്റെ ചരിത്രം പറയുന്ന കുടിയേറ്റ സ്മാരകവും ശിൽപ്പങ്ങളും പൂർത്തിയാക്കാൻ 3 കോടി രൂപയും ചെലവിട്ടു. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കിക്ക് സമീപമാണ് ടൂറിസം വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. ഇടുക്കി പാർക്കിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ആൻസി തോമസ് , ഡി.റ്റി.പി. സി എക്സിക്യൂട്ടീവ് മെമ്പർ സി.വി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ മറ്റ് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.