തിരുവനന്തപുരത്ത് ബസ്സിനകത്ത് കത്തിക്കുത്ത്; ഡ്രൈവറെ ആക്രമിച്ചത് കണ്ടക്ടര്‍
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ പ്രൈവറ്റ് ബസ്സിനകത്ത് കത്തിക്കുത്ത്. ഡ്രൈവര്‍ ബാബുരാജാണ് കണ്ടക്ടറായ വിനോജിനെ കുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബസ്സിനകത്ത് കത്തിക്കുത്ത് നടന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഘര്‍ഷത്തില്‍ പ്രതി ബാബുരാജിനും കണ്ണില്‍ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.



