LSS, USS സ്കോളർഷിപ്പ് മത്സരപരീക്ഷയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ, ഏറ്റവും കൂടുതൽ വിജയവുമായി ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ

തുടർച്ചയായ വർഷങ്ങളിൽ, വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ, വലിയ വിജയം ആവർത്തിച്ച് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ.പരീക്ഷയെഴുതിയ 70% ത്തിലധികം കുട്ടികളും , സ്കോളർഷിപ്പിന് അർഹരായി എന്നുള്ളതാണ് ഏറ്റവും പ്രത്യേകത. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച കണക്കാണിത്.
വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച കണക്കിലും സ്കൂൾ മുന്നിൽ തന്നെ. പാഠ്യ വിഷയങ്ങളോടൊപ്പം, വിവിധ മത്സര പരീക്ഷകളിലും, സംസ്ഥാന തലത്തിൽ നടന്ന വിവിധ, ക്വിസ് കോമ്പറ്റീഷനുകളിലും, ഈ സ്കൂളിലെ വിദ്യാർഥികൾ മിന്നുന്ന വിജയം നേടിയിട്ടുണ്ട്,.
തുടർച്ചയായി പതിനഞ്ചാം വർഷവും 100% SSLC വിജയവും, ഏറ്റവും കൂടുതൽ A+ വിജയികളെ സൃഷ്ടിക്കാൻ പറ്റിയതും മാതൃകാ പൊതുവിദ്യാലയത്തിന്റെ നേട്ടമാണ്.LKG മുതലുള്ള ക്ലാസുകളിലേക്ക്, അഡ്മിഷൻ ഫെസ്റ്റ് തുടരുകയാണ്.