വെള്ളയാംകുടി സമന്വയ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും 18 ന്

നീണ്ടൂര്‍ സണ്ണിയുടെ വസതിയിലാണ് സമന്വയ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും നടക്കുന്നത്.ഉച്ചകഴിഞ്ഞ് 2.30ന് വാര്‍ഷിക പൊതുയോഗംവും, 3.30ന് തെരഞ്ഞെടുപ്പും നടക്കും.4ന് കുടുംബ സാമൂഹ്യ ബന്ധങ്ങളില്‍ ലഹരിയുടെ സ്വാധീനം എന്ന വിഷയത്തില്‍ റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍ ക്ലാസെടുക്കും.
5 മണിക്ക് നടക്കുന്ന കുടുംബസംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് അധ്യക്ഷനാകും. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കും. നഗരസഭ കൗണ്‍സിലര്‍ ബീനാ ജോബി, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി എസ് അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും.
വിവിധ കലാപരിപാടികള്‍, ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി ജെ ജോസഫ്, സണ്ണി നീണ്ടൂര്‍, സിജോ എവറസ്റ്റ്, ബിനീഷ് ചാണ്ടി, ഷൈലാമണി വി എസ് എന്നിവര്‍ പങ്കെടുത്തു.