കർഷക കോൺഗ്രസ് ഇടുക്കി -കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കേര വികസന പദ്ധതിക്കായി ലോക ബാങ്ക് അനുവധിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സർക്കാർ നടപടിക്ക് എതിരെയും ,വേനൽ കാലവർഷക്കെടുതികളുടെ നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുമാണ് കർഷക കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
ചേലച്ചുവട് ബസ്റ്റാഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കൃഷിഭവന് മുന്നിൽ പോലിസ് തടഞ്ഞു.തുടർന്ന് ധർണ്ണാ സമരം കെ.പി.സി.സി. അംഗം എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടൻ മലയിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഡി. സി. സി. സെക്രട്ടറി ആഗസ്തി അഴകത്ത് , നേതാക്കളായ പി.കെ. മോഹൻദാസ്ഷിജു നരിതൂക്കിൽ, നാരായണൻ കുന്നിനിയിൽ, സോയി മോൻ സണ്ണി, സൂട്ടർ ജോർജ് ,തകച്ചൻ കരയ്ക്കാ വയലിൽ, ജോയി വർഗ്ഗീസ് , സാന്ദ്ര മോൾ ജിന്നി എന്നിവർ സംസാരിച്ചു.