പുറ്റടി ഹോളിക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി

May 16, 2025 - 14:47
 0
പുറ്റടി ഹോളിക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി
This is the title of the web page

ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള “സ്നേഹ വീട്” പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം നടന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  ഇ എൻ ശിവദാസൻ ചടങ്ങിന് മുഖ്യാഥിതിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീമതി വിനീത കെ എസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.കെ. സ്കറിയ ഉദ്ഘാടനം നിർവഹിച്ചു.കോളേജിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റസ്‌പോൺസിബിലിറ്റി (CSR) ഫണ്ടിന്റെ സഹായത്തോടെ, മറ്റു സാമ്പത്തിക സഹായം ഇല്ലാതെയാണ് “സ്നേഹ വീട്” നിർമ്മിച്ച് നൽകിയത്.

ചടങ്ങിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ TB അവെയർണസ് ക്യാമ്പയിനിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കിരൺ സി.കെ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഹോളി ക്രോസ് എൻഎസ്എസ് യൂണിറ്റിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ പ്രചോദനമായി മാറുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow