എൽഡിഎഫ് സർക്കാരിന്റെ കർഷക ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ ആരംഭിച്ചു

എൽഡിഎഫ് സർക്കാരിന്റെ കർഷക ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന കൃഷി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ അധ്യക്ഷത വഹിച്ച ധർണ എഐസിസി മെമ്പർ അഡ്വക്കേറ്റ് ഇ.എം അഗസ്റ്റി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചു. ഇടുക്കി പാക്കേജില്‍ അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ല. ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി,കെപിസിസി സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്,ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ജെ ബെന്നി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.