രക്തസാക്ഷി ധീരജിനെ അപമാനിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

രക്തസാക്ഷി ധീരജിനെ അപമാനിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, നേതാക്കളായ നിയാസ് അബു, ഫ്രെഡ്ഡി മാത്യു, എം ശിവകുമാര്‍, ബിബിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്ന് ആരംഭിച്ച് ടൗണ്‍ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.