എം പി . ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തി ആക്കിയ കഞ്ഞിക്കുഴി പുന്നയാർ ആറുകണ്ടം, ഇറക്കുത്തി പടി, റോഡിന്റെ ഉദ്ഘാടനം നടന്നു

കഞ്ഞിക്കുഴി പഞ്ചായത്തിലെ 12ാം വാർഡിൽ എം. പി . ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപാ മുടക്കി നിർമ്മാണം പൂർത്തി ആക്കിയ പുന്നയാർ, ആറുകണ്ടം, ഇറക്കുത്തി പടി റോഡിന്റെ ഉദ്ഘാടനം ആണ് നടന്നത്.പുന്നയാർ ST കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.ഇടുക്കി എം പി ഡീൻ കുര്യാക്കോസ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജേശ്വരി രാജൻ മുഖ്യ പ്രഭാഷണം നടത്തി.
റോഡിന് ഫണ്ട് അനുവധിച്ച് നിർമാണം പൂർത്തി ആക്കിയ എം.പിയെ പൗര സമതിയുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു.ആശംസ അറിയിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാന്ദ്ര മോൾ ജിന്നി,പൗര സമതി കൺവിനർ ഷാജി ഇറകുത്തിയിൽ ,എ.പി.ഉസ്മാൻ, ആഗസ്തി അഴകത്ത് ,ജോബി ചാലിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബേബി ഐക്കര, സോയി മോൻ സണ്ണി, ഐസൻ ജിത്ത്, ബിന്ദു അഭയൻ എന്നിവർ സംസാരിച്ചു.രാഷ്ടിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു.