ജെസി ഐ കട്ടപ്പന ടൗണിൻ്റെ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് കട്ടപ്പന പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബി ആന്റോക്ക്

ജൂനിയർ ചേംബർ ഇൻറർനാഷണൽ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, സമൂഹ നന്മക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും എന്നാൽ വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാത്തവരുമായ വ്യക്തികളെ ആദരിക്കാൻ നടത്തുന്ന Salute The Silent Star program JCI കട്ടപ്പന ടൗണിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
കട്ടപ്പന പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, ജെസി ക്രിസ്റ്റോ,സിവിൽ പോലീസ് ഓഫീസർ ആയ സുരേഷ് ബി ആന്റോക്ക് പുരസ്കാരം സമ്മാനിക്കുകയും, ജെസി ആദർശ് ആശംസകൾ അറിയിക്കുകയും ചെയ്തു.
ജെസി ഐ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഡയറക്ടർ ജെസി ക്രിസ്റ്റോ ചെയർമാൻ ആയ പരിപാടിയിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ SI,ASI മറ്റ് പോലീസ് ഓഫീസർമാർ കൂടാതെ JCI കട്ടപ്പന ടൗണിന് വേണ്ടി പ്രസിഡൻ്റ് അനൂപ് തോമസ്, സെക്രട്ടറി റോണി ജേക്കബ്, പാസ്റ്റ് പ്രസിഡന്റ് ആദർശ് കുര്യൻ, ജിനുമോൻ,അമൽ എന്നിവർ പങ്കെടുത്തു.