കട്ടപ്പന ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

കട്ടപ്പന ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും അസോസിയേഷൻ പരിധിയിലെ റോഡ് വൃത്തിയാക്കലും നടത്തി.
നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ്,സെക്രട്ടറി ആൽബിൻ വർഗീസ്,വിജി ചക്കുങ്കൽ,പി.പി.ശിവദാസ്, ബിനു കളത്തിൽ,ജോയി കാവുംമുറിയിൽ, അനില മോഹനൻ,പ്രിൻസ് ഓവേലിയിൽ എന്നിവർ നേതൃത്വം നൽകി.