കട്ടപ്പന സഹകരണ ആശുപത്രിയിൽ നഴ്സിംഗ് ദിനത്തിൽ ചുമട്ടുതൊഴിലാളികൾക്ക് ഹെൽത്ത് ചെക്കപ്പ് നടത്തി

അന്തർദേശീയ നേഴ്സിംഗ് ദിനത്തിൽ ആരോഗ്യ പരിശോധന നടത്തി കട്ടപ്പന സഹകരണ ആശുപത്രിയിലെ നേഴ്സുമാർ. കട്ടപ്പന ടൗണിലെ ഹെഡ് ലോഡ് വർക്കേഴ്സിനാണ് ആരോഗ്യ പരിശോധന നടത്തിയത്. ഡോ. അന്ന തോമസിൻറെ നേതൃത്വത്തിലുള്ള നഴ്സുമാരുടെ സംഘമാണ് ടൗണിൽ എത്തി പരിശോധന നടത്തിയത് . ഓട്ടോ ടാക്സി തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയമാക്കി.
ചുമട്ടുതൊഴിലാളികളുടെ ടൗണിലെ എല്ലാ പൂളിലെയും ആളുകൾ പങ്കെടുത്തു. രക്ത സമ്മർദ്ദ പരിശോധനയും, ഷുഗർ പരിശോധനയും ഉൾപ്പെടെയുള്ള പരിശോധനകളാണ് കട്ടപ്പന സഹകരണ ആശുപത്രി സൗജന്യമായി നൽകിയത്. ചുമട്ടുതൊഴിലാളികളും ഓട്ടോ ടാക്സി തൊഴിലാളികളും സ്നേഹവായ്പോടെയാണ് നഴ്സുമാരെ സ്വീകരിച്ചത്.
കട്ടപ്പന സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ നിസ്വാർത്ഥമായ പ്രവർത്തനത്തെ ഹെഡ് ലോഡ് വർക്കേഴ്സ് അഭിനന്ദിച്ചാണ് യാത്രയാക്കിയത്.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, പി ആർ ഒമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.