ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സർക്കാർ ഹൈസ്കൂളിൽ SSLC പരീക്ഷയുടെ വിജയഘോഷം നടന്നു

2024-25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒത്തു ചേർന്ന് വിജയഘോഷം നടത്തി. ഈ വർഷത്തെ പരീക്ഷയിൽ മികച്ച വിജയം ആണ് സ്കൂൾ നേടിയത്. 158 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം തുടർച്ചയായ പതിനഞ്ചാം വർഷവും 100% വിജയമാണ് നേടിയത്. 31 കുട്ടികൾ എല്ലാ വിഷയങ്ങളിലും A+ നേടി. 5 കുട്ടികൾ 9 വിഷയങ്ങൾക്കും A+ നേടി.
പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും ലഭിച്ച A+ കളുടെ എണ്ണവും കണക്കാക്കുമ്പോൾ ഇടുക്കി ജില്ലയിലെ മികച്ച 10 സ്കൂളുകളിൽ ഒന്നാണ് ഗാന്ധിജി സ്കൂൾ. കൂടാതെ ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാമതുമാണ് സ്കൂൾ. , PTA പ്രസിഡന്റ് ശ്രീ ഷൈൻ കെ ജെ, സീനിയർ അധ്യാപിക ശ്രീമതി ഉഷ കെ എസ്, മറ്റു അധ്യാപകർ, PTA പ്രതിനിധികൾ തുടങ്ങിയവർ കുട്ടികളെ അനുമോദിച്ച് സംസാരിചക്കുകയും മധുരം പങ്കുവെയ്ക്കുകയും ചെയ്തു.