കർഷക കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേര കർഷകർക്കായി കേന്ദ്ര സർക്കാർ അനുവദിച്ച 59 കോടി രൂപ വക മാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ചും, ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെയും, സർക്കാരിൻ്റെ കർഷക വഞ്ചനക്ക് എതിരെയുമാണ് കർഷക കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
കർഷക കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ടോമി പാലക്കിൽ സമരം ഉത്ഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻ്റ് ഷീൻ ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ മറ്റ് നേതാക്കളായ ആൻസി തോമസ്, അനീഷ് ജോർജ് ജോയി വർഗ്ഗീസ്, സൂട്ടർ ജോർജ്, ടോമി തെങ്ങുംപിള്ളി അലീസ് ജോസ് ഉൾപ്പെടെ നിരവധി പേർ പ്രസംഗിച്ചു.