ഇരട്ടയാര്‍ പഞ്ചായത്തംഗം വിദേശത്ത് ജോലിയില്‍ പ്രവേശിച്ചതോടെ വാർഡിലെ വികസന പ്രവർത്തനങ്ങൾ താറുമാറായെന്ന് ആരോപണം

May 8, 2025 - 16:56
 0
ഇരട്ടയാര്‍ പഞ്ചായത്തംഗം വിദേശത്ത് ജോലിയില്‍  പ്രവേശിച്ചതോടെ വാർഡിലെ വികസന പ്രവർത്തനങ്ങൾ താറുമാറായെന്ന് ആരോപണം
This is the title of the web page

ആറുമാസമായി അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമായ ബിന്‍സി ജോണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചെമ്പകപ്പാറ വാര്‍ഡ് കമ്മിറ്റി 11ന് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. പഞ്ചായത്തംഗം സ്ഥലത്തില്ലാത്തതിനാല്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ സ്ഥിതിയാണ്. ഒന്നാംവാര്‍ഡിന് പഞ്ചായത്ത് അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി ചെലവഴിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെമ്പകപ്പാറ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും നടപടിയില്ല. വെള്ളമില്ലാത്തതിനാല്‍ തമ്പാന്‍സിറ്റി അങ്കണവാടിയുടെ പ്രവര്‍ത്തനം മുടങ്ങുന്ന സ്ഥിതിയായി.വാര്‍ഡിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തംഗത്തിന്റെ സേവനം ലഭിക്കാത്ത സ്ഥിതിയാണ്. 

പഞ്ചായത്തംഗം എവിടെപ്പോയി എന്നതുസംബന്ധിച്ച് ജനങ്ങളെ അറിയിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ആറുമാസം അവധിയെടുത്ത് വിദേശത്ത് പോയതായി അറിയാന്‍ കഴിഞ്ഞത്. വാര്‍ഡിലെ ആളുകളെ അവഗണിക്കുന്ന നടപടിയാണിത്. വിവിധ വികസന പദ്ധതികള്‍ മുടങ്ങിയതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

പഞ്ചായത്തംഗത്തിന്റെ കത്ത് ലഭിക്കണമെങ്കില്‍ മറ്റ് മെമ്പര്‍മാരെ സമീപിക്കേണ്ട ഗതികേടാണ്. ബിന്‍സി ജോണി രാജിവച്ചിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി പുതിയ അംഗത്തെ തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ വീണ്ടും ജയസാധ്യത ഇല്ലാത്തതിനാല്‍ എല്‍ഡിഎഫ് നേതൃത്വം രാജിവയ്ക്കാതെ അവധി പ്രവേശിക്കുന്നതിന് ഒത്താശ നല്‍കി.

 വാര്‍ഡിലെ വോട്ടര്‍മാരെ വഞ്ചിച്ച ബിന്‍സി രാജിവയ്ക്കണമെന്നും എല്‍ഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറിയില്‍, വാര്‍ഡ് പ്രസിഡന്റ് ജോണി കാരിക്കൊമ്പില്‍, അഭിലാഷ് പരിന്തിരിക്കല്‍, മാത്യു കൊച്ചുകുറുപ്പാശേരി, സുമേഷ് കരിപ്പോട്ട് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow