ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ, സ്റ്റേഷനിലും ബഹളംവെച്ച് താരം

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. തന്നെ എന്തിനാണ് സ്റ്റേഷനിൽ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകൻ ചോദിക്കുന്നത്. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തു.