ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍

May 8, 2025 - 13:52
 0
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍
This is the title of the web page

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയേറുന്നു.

 പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

അതേസമയം, തുടക്കം മാത്രമാണെന്നും എന്തിനും സജ്ജരായിരിക്കാനും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തില്‍ നിര്‍ദ്ദേശംം നല്‍കി. കൂടുതല്‍ ഭീകര കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയുടെ കൈയിലുണ്ടെങ്കിലും തല്ക്കാലം ഒരു യുദ്ധത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിദേശരാജ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആക്രമിക്കുകയാണെങ്കില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും.

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികളടക്കം നിയന്ത്രിച്ച് എന്തിനും ഇന്ത്യ സജ്ജമായിരിക്കുകയാണ്. ഇതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പ്രധാനമന്ത്രിയുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലെ വെടിവയ്പിലും പാകിസ്ഥാന് ചുട്ട മറുപടി നല്‍കാനാണ് ഇന്ത്യയുടെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow