ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു

ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടികളിൽ ഒന്നായ കൂടലാർകുടി സ്വദേശി മൂർത്തി ഉഷ ദമ്പതികളുടെ മകൻ കാർത്തി (5) ആണ് മരണപ്പെട്ടത്.അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയാണ് മരണം.
കിലോമീറ്റർ ദൂരം ചുമന്നാണ് കുട്ടിയെ വാഹനമെത്തുനി ടത്തേക്ക് എത്തിച്ചത്.ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.