നെറ്റിത്തൊഴു ഗ്രാമവേദിയുടെ ആഭിമുഖ്യത്തിൽ ഉണർവ് 2K25 എന്ന പേരിൽ ഓഗസ്റ്റ് 30ന് ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു

നെറ്റിത്തൊഴു ഗ്രാമവേദിയുടെ ആഭിമുഖ്യത്തിൽ ഉണർവ് 2K25 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. 30-ാം തിയതി (ശനിയാഴ്ച്‌ച) രാവിലെ 10 മണി മുതൽ അത്തപ്പൂക്കള മത്സരം ഉൾപ്പടെ കുട്ടികളുടെയും,സ്ത്രീകളുടെയും, പുരുഷന്മാരുടെയും വിവിധ കലാകായിക മത്സരങ്ങളും തുടർന്ന് വടംവലി മത്സരവും നടക്കും.
31-ാം തിയതി (ഞായറാഴ്‌ച) 2 PM-ന് നെറ്റിത്തൊഴു സർവ്വീസ് സഹകരണ ബാങ്ക് പടിയിൽ നിന്നും താളമേളങ്ങളുടെയും, വിവിധ കലാരൂപങ്ങളുടെയും, കുമ്മാട്ടി ഫോക്സ‌് ബാൻ്റിൻ്റെയും അകമ്പടിയോടെ ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ബഹുമാനപ്പെട്ട വണ്ടന്മേട് പോലീസ് SHO ഷൈൻ കുമാർ കെ അവർകൾ ഫ്ലാഗ് ഓഫ് ചെയുന്നു.
ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ രക്ഷാധികാരി ബിജു അക്കാട്ടുമുണ്ടയിൽ അധ്യക്ഷം വഹിക്കും., പ്രശസ്‌ത സിനിമ സീരിയൽ താരം ടോണി കൊച്ചിൻ ഉദ്ഘാടനം നിർവഹിക്കും., വണ്ടൻമേട് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനംങ്കേരിൽ മുഖ്യപ്രഭാഷണം നടത്തുന്നതും പുറ്റടി നെഹ്രു സ്‌മാരക ഹയർ സെക്കൻ്ററി സ്‌കൂൾ പ്രധാന അധ്യാപകൻ കെ. എൻ. ശശി അവർകൾ ഓണ സന്ദേശം നൽകുന്നതുമാണ്. തുടർന്ന് മത്സരവിജയികൾക്കുള്ള സമ്മാനദാനത്തിനു ശേഷം കുമ്മാട്ടി ഫോക് ബാൻഡ് ഇടുക്കി അവതരിപ്പിക്കുന്ന ഫോക് മെഗാ ഷോയും നടത്തപ്പെടുന്നു.