വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ ക്രമവിരുദ്ധമായി തൊഴിലുറപ്പ് വിഭാഗം AE പോസ്റ്റിലേക്ക് നിയമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ ക്രമവിരുദ്ധമായി തൊഴിലുറപ്പ് വിഭാഗം AE പോസ്റ്റിലേക്ക് നിയമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ബുധനാഴ്ച രാവിലെ 10.30ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കെപിസിസി മെമ്പർ എ പി ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ സി പി സലിം അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കൺവീനർ ഷിജോ ഞവരക്കാട്ട് സ്വാഗതം ആശംസിച്ചു. പ്രതിഷേധ ധർണ്ണയിൽ മറ്റു പ്രമുഖ നേതാക്കളും പങ്കെടുത്തു.