കാഞ്ചിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചതിൽ പ്രതിഷേധിച്ച് ആണ് ബിജെപിയുടെ നേതൃത്വത്തിൽ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കർഷകരുടെയും ആദിവാസി മേഖലയിലുള്ള ജനവിഭാഗങ്ങളുടെയും ഏക ആശ്രയമാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം. കേരളത്തിലെ ഒന്നാം നിരയിൽ ഉൾപ്പെട്ടിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനം ശോചനീയാവസ്ഥയിലാണ് .
കായ കൽപ്പ പുരസ്കാരം ഉൾപ്പെടെ ലഭിച്ച ആശുപത്രി കൂടിയാണിത്. എന്നാൽ ഇപ്പോൾ ഇവിടെകിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു .ഇതോടെ രോഗികളായവർ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കേണ്ടവർ ഇത് കണ്ടില്ല എന്ന് നടിക്കുകയാണെന്ന് ബിജെപി പറയുന്നു. ഡോക്ടർമാർ അടക്കം ആവശ്യത്തിന് ഇവിടെ ഉണ്ടെങ്കിലും കിടത്തി ചികിത്സ മാത്രം ഇല്ല.
കിടത്തി ചികിത്സ ആവശ്യമായ രോഗികൾ രാവിലെ വൈകിട്ടും വിദൂര മേഖലകളിൽനിന്ന് വാഹനങ്ങളിൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി മടങ്ങുകയാണ്. ഇത് വലിയ ചിലവാണ് ഇവർക്ക് ഉണ്ടാക്കുന്നതും. കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടൽ ഉണ്ടാകുന്നില്ല എന്നും ബിജെപി പറയുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കാഞ്ചിയാർ ഫാമിലി ഹെൽത്ത് സെൻറർലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.ഡോക്ടർമാർ ഉൾപ്പെടെ തോന്നുംപടിയാണ് ഇവിടെ എത്തി മടങ്ങുന്നതെന്നും ബിജെപി ആരോപിക്കുന്നു .വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുകൊണ്ടുവരുവാനാണ് ബിജെപി യുടെ തീരുമാനവും.
പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു.ബിജെപി കാഞ്ചിയാർ കൽത്തൊട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് പ്രകാശ് നാരായണൻ,മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റിയംഗം രാജൻ മണ്ണൂർ, റോയ് M L, അഖിൽ ഗോപിനാഥ്, ഉത്തമൻ' തുടങ്ങിയവർ സംസാരിച്ചു.