കട്ടപ്പന നഗരസഭയിൽ ഓപ്പൺ പാർക്ക് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ ഡിപിആറിന് കൗൺസിൽ യോഗത്തിൽ അംഗീകാരം

May 7, 2025 - 17:42
 0
കട്ടപ്പന നഗരസഭയിൽ ഓപ്പൺ പാർക്ക് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ ഡിപിആറിന് കൗൺസിൽ യോഗത്തിൽ അംഗീകാരം
This is the title of the web page

 കട്ടപ്പന ഇടുക്കി കവല ബൈപ്പാസ് റോഡിൽ നിന്നും മലയോര ഹൈവേയിലേക്ക് ടൗൺഹാളിന് സമീപത്തുകൂടിയുള്ള പാതയിലാണ് തണലിടം പദ്ധതി നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പാതയിൽ നിരപ്പായ പ്രദേശത്തിന്റെ ഇരുവശങ്ങളും കെട്ടിയെടുക്കും, ഇതിനായിട്ടുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കെട്ടിയെടുക്കുന്ന സ്ഥലത്ത് ഇന്റർലോക്ക് വിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ഓപ്പൺ ജിം, ആളുകൾക്ക് ഇരിക്കുന്നതിനുള്ള ബെഞ്ച്, നടപ്പാത, വഴിവിളക്കുകൾ , താത്കാലിക കോഫി ഷോപ്പ് എന്നിവ നിർമിക്കും. എന്നിവയ്ക്കായി 53 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഹൗസിംഗ് ബോർഡിന്റെ സ്ഥലത്തിന് തടസ്സം ഉണ്ടാവാത്ത രീതിയിലാണ് നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൗൺസിലർ ജോയി വെട്ടിക്കുഴി പറഞ്ഞു.

 ഈ ഭരണസമിതി ചുമതല ഏറ്റപ്പോൾ മുതൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് തണലിടം പദ്ധതി. പദ്ധതിക്കായി ഭൂമി കണ്ടെത്താതെയാണ് ഡിപിആർ അടക്കം തയ്യാറാക്കി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ഹൗസിംഗ് ബോർഡ് വക സ്ഥലത്ത് ബോർഡിന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂ എന്ന് എൽഡിഎഫ് കൗൺസിലർമാർ പറയുന്നു.

 നിയമപരമല്ലാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ഭരണപക്ഷത്തിന്റെ തീരുമാനമെന്നാണ് ബിജെപി കൗൺസിലർമാരുടെ ആരോപണം. ആസ്തിയിൽ ഇല്ലാത്ത സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് പണം ദുർവിനിയോഗം ചെയ്യാനുള്ള ശ്രമമാണെന്നും ബിജെപി കൗസർമാർ പറയുന്നു.

 ബൈപ്പാസ് റോഡിൽ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ഡി പി ആർ കൗൺസിൽ യോഗം അംഗീകരിച്ചു. ഭരണ പ്രതിപക്ഷങ്ങൾ വിഷയത്തിൽ നേർക്കുനേർ നിൽക്കുമ്പോഴും കട്ടപ്പനയിൽ ഒരു വിശ്രമകേന്ദ്രം എന്നത് വർഷങ്ങളായുള്ള പൊതുജനങ്ങളുടെ സ്വപ്നമാണ്. പലപ്പോഴും വഴിയോരങ്ങളിലെ മരച്ചുടുകളാണ് ആളുകൾ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്നത്. കുറ്റമറ്റ രീതിയിൽ കട്ടപ്പന നഗരത്തിൽ തണലിടം പദ്ധതി നടപ്പിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം .

What's Your Reaction?

like

dislike

love

funny

angry

sad

wow