കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു

May 7, 2025 - 15:52
 0
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു
This is the title of the web page

 17 അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കൗൺസിൽ യോഗം ചേർന്നത്. 2025 -26 വാർഷിക പദ്ധതി,സ്പിൻ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നത് ചർച്ചകൾ ഉയർന്നു. പി എം എ വൈ ഭവന നിർമ്മാണം പൂർത്തിയാക്കാത്തത് സംബന്ധിച്ചും , എസ്റ്റിമേറ്റ് ഡിവിഷൻ ചെയ്യുന്നത് സംബന്ധിച്ചും, വിവിധ ക്ഷേമ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ ഉയർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യോഗത്തിൽ തണലിടം പദ്ധതി പ്രകാരം നഗരസഭയിൽ ഓപ്പൺ പാർക്ക് നിർമ്മിക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ ഡിപിആർ യോഗം അംഗീകരിച്ചു. കട്ടപ്പന നഗരസഭ കൃഷിഭവൻ കെട്ടിടം നിർമ്മിക്കുന്നതിന് ഉചിതമായ സ്ഥലം അനുവദിച്ചു നൽകുന്നത് സംബന്ധിച്ചും, കട്ടപ്പന ഗവർമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് അപകട ഭീഷണിയായി നിലകൊള്ളുന്ന മൺഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് വേണ്ട തീരുമാനങ്ങളും ചർച്ചയായി.

 കട്ടപ്പന പ്രൈവറ്റ് ബസ്റ്റാൻഡിൽ കെഎസ്ആർടിസിയുടെ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് സംബന്ധിച്ച പരാതിക്ക് മേലും ചർച്ചകൾ ഉയർന്നു. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം വിയോജിപ്പും പ്രകടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow