യുവനടൻ മൂകാംബികയിൽ മുങ്ങി മരിച്ചു ;കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ എത്തിയതായിരുന്നു
മൂകാംബികയിലെ സൗപർണിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായാണ് കബിൽ മൂകാംബികയിൽ എത്തിയത്. വൈക്കം പള്ളപർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28 )ആണ് മരിച്ചത്. മൂകാംബികയിലെ സൗപർണികയിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്. തെയ്യം കലാകാരനാണ്.



