കേരളത്തിലെ ഡാമുകൾക്ക് ജാഗ്രതാ നിർദേശം, സുരക്ഷ ശക്തമാക്കി; നടപടി മോക്ഡ്രില്ലിന്‍റെ പശ്ചാത്തലത്തിൽ

May 6, 2025 - 15:14
 0
കേരളത്തിലെ ഡാമുകൾക്ക് ജാഗ്രതാ നിർദേശം, സുരക്ഷ ശക്തമാക്കി; നടപടി മോക്ഡ്രില്ലിന്‍റെ പശ്ചാത്തലത്തിൽ
This is the title of the web page

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് സംസ്ഥാനത്തെ എല്ലാ ഡാമുകൾക്കും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്താനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഡാമുകളിൽ ഇന്നുമുതൽ പോലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ സ്റ്റേഷനുകൾ, പവർജനറേഷൻ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് കേന്ദ്രം പിൻവലിക്കുന്നതുവരെ അധികസുരക്ഷാ വിന്യാസം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow