ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

കുറ്റവാളികളായ കെ .എം എബ്രഹാമിനെയും, ആർ. അജിത് കുമാറിനെയും,മകൾ വീണ വിജയനെയും സംരക്ഷിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക, അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ചെറുതോണിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ പങ്കെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ. കെ സി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് സിപി മാത്യു സമര പരിപാടികളിൽ അധ്യക്ഷത വഹിച്ചു .
എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി,കെ.പി.സി.സി സെക്രട്ടറി മരായ അഡ്വ. എസ് അശോകൻ അഡ്വ. എം എൻ ഗോപി, സേനാപതി വേണു,കെ.പി.സി.സി നിർവാഹക സമിതി അംഗം എ. പി. ഉസ്മാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, എ കെ മണി, ഡി. കുമാർ , സിറിയക്ക് തോമസ്,ഡി.സി.സി ജനറൽ സെക്രട്ടറി എം ഡി അർജുനൻ,അനിഷ് ജോർജ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു സംസാരിച്ചു.