വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സിറ്റി ഹോട്ടൽ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സിറ്റി ഹോട്ടൽ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. പച്ചക്കറി മാർക്കറ്റിലെ സിറ്റി ഹോട്ടലിനെതിരെയാണ് നടപടി എടുത്തത്. മലിനജലം ഒഴുക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു. മുൻപും സമാനമായ ക്രമക്കേടിനെ തുടർന്ന് നടപടി നേരിട്ട ഹോട്ടൽ ആണിത് . ശക്തമായ പരിശോധന നടത്തുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു .