കുട്ടികൾക്കായി കളിയിടങ്ങൾ ഒരുക്കുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം - അഡ്വ. എ. രാജ എം.എൽ.എ

കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഹൈംസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പ് ശ്രദ്ധേയമായി. വ്യക്തിത്വ വികസനം,നേതൃപഠനം,ജീവിതനൈപണി പരിശീലനം,പ്രസംഗ പരിശീലനം,കൗമാരാരോഗ്യ വിദ്യാഭ്യാസം,പഠനവിനോദ യാത്ര,പ്രമുഖരുമായുള്ള മുഖാമുഖം,ഒറിഗാമി,ലഹരി വിരുദ്ധ നാട്ടുകൂട്ടം,ജൈവസംഗീതം,കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.വിവിധ വിഷയങ്ങളിൽ ഷൈമോൾ ബിപിൻ, സാദിഖ്.എ,ജി. മഞ്ജുക്കുട്ടൻ, അക്ഷയ് ഓവൻസ്,ഡോ. സുമൻജിത്ത്മിഷ, എന്നിവർ ക്ലാസുകൾ നയിച്ചു.സമാപന സമ്മേളനം അഡ്വ.എ.രാജ എം.എൽ. എ ഉദ്‌ഘാടനം ചെയ്തു.കുട്ടികൾക്കായി കളിയിടങ്ങൾ ഒരുക്കുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജീവിതം ലഹരിയാക്കി നാടിന് ഗുണമുള്ള പുതുതലമുറ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പ് ഡയറക്ടർ ഡോ. സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു. ക്യാമ്പ് കോ ഓർഡിനേറ്റർ നിഷാദ് അടിമാലി മുഖ്യപ്രഭാഷണം നടത്തി,ജോയിന്റ് കോ ഓർഡിനേറ്റർ ആബിദ് സമാപന സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം സനിതാ സജി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൗൺസിൽ ഭാരവാഹികളായ സുനിൽജി,ഉമ്മറുൽ ഫാറൂഖ്,ആദിൽ നിസാർ എന്നിവർ സംസാരിച്ചു.