ഇടുക്കിയിൽ സർക്കാരിന്‍റെ വാർഷികാഘോഷത്തിൽ വേടൻ പാടും; പരിപാടി തിങ്കളാഴ്ച വൈകിട്ട്

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടത്തുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'യില്‍ തിങ്കളാഴ്ച വേടന്‍ (ഹിരണ്‍ദാസ് മുരളി) പാടും. വൈകിട്ട് ഏഴിനാണ് വേടന്‍റെ റാപ്പ് പരിപാടി. നേരത്തെ 29-ന് വേടന്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു.
എന്നാല്‍, കേസില്‍ അകപ്പെട്ട സാഹചര്യത്തില്‍ ഇത് റദ്ദാക്കി. കേസില്‍ ജാമ്യം കിട്ടിയതിന്റേയും തെറ്റ് തിരുത്തുന്നതിനായി പരിശ്രമിക്കുമെന്ന് വേടന്‍ പ്രഖ്യാപിച്ചതിന്റേയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. എന്റെ കേരളം പ്രദര്‍ശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.