കാർ മുതിരപുഴയാറിലേക്ക് മറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

കാർ മുതിരപുഴയാറിലേക്ക് മറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്. പെരിഞ്ചാംകുട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പെട്ടിമുടി എട്ടേക്കർ പുളിന്താനത്ത് പി.എൻ മണി (45)ക്കാണ് പരിക്കേറ്റത്. പെരിഞ്ചാംകുട്ടിയിൽ നിന്ന് വരുന്ന വഴി അടിമാലി- കുമളി ദേശീയപാതയിൽ കല്ലാർകുട്ടി ഡാമിന് സമീപം നിയന്ത്രണം വിട്ട കാർ 50 അടിയിലേറെ താഴ്ചയിൽ പുഴയിലേക്ക് മറിയുകയായിരുന്നു.
മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. അടിമാലി ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. വലതു കൈയുടെ ഷോൾഡറിന് പരിക്കേറ്റിട്ടുണ്ട്.