പത്തനംതിട്ട റാന്നിയിൽ 14 കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ;അറസ്റ്റിലായത് കട്ടപ്പന സ്വദേശിയായ 43 കാരൻ

പത്തനംതിട്ട റാന്നിയിൽ 14 കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയുമായി റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് അമ്മ ചികിത്സക്ക് എത്തിയത്. സംശയം തോന്നിയ ഡോക്ടർമാർ ലാബിലേക്ക് പരിശോധനയ്ക്കായി കുട്ടിയെ പറഞ്ഞയച്ചു.
തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ലാബ് ജീവനക്കാർ ഉടൻ തന്നെ വിവരം പോലീസിന് കൈമാറി. തുടർന്ന് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.