ഷാജി എൻ കരുൺ അനുസ്മരണം കട്ടപ്പനയിൽ നടത്തി
വിഖ്യാത ചലച്ചിതകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റുമായ ഷാജി എൻ കരുണിനെ പുകസ കട്ടപ്പന ഏരിയ കമ്മറ്റി അനുസ്മരിച്ചു. പുകസ സംസ്ഥാന കൗൺസിലംഗം എം.സി ബോബൻ അനുസ്മരണ പ്രഭാഷണം നടത്തി. പുകസ ജില്ലാ പ്രസിഡണ്ട് സുഗതൻ കരുവാറ്റ അധ്യക്ഷനായി.സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, എം എ സുരേഷ്, ആർ മുരളീധരൻ, രാജൻകുട്ടി മുതുകുളം, ടി.കെ വാസു, ഫെബ്സൺ എന്നിവർ സംസാരിച്ചു.



