മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം

മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം.കോഴിയിളക്കുടി കയറ്റത്തിൽ വച്ച് വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ പരിക്ക് സംഭവിച്ചവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്.തൊണ്ണൂറ്റാറ് കോഴിയിളക്കുടി റോഡിൽ കോഴിയിളക്കുടി കയറ്റത്തിൽ വച്ചാണ് അപകടം സംഭവിച്ചത്.
വിനോദ സഞ്ചാരികളുമായി പോകുന്നതിനിടയിൽ ജീപ്പ് താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവരെ സമീപവാസികൾ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.മാള സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.