ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ മുരിക്കാശ്ശേരി യൂണിറ്റിൻ്റെ 24-ാം വാർഷിക പൊതുയോഗം നടന്നു.

മോട്ടോർ വാഹന രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയായ ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ മുരിക്കാശ്ശേരി യൂണിറ്റിൻ്റെ 24-ാം വാർഷിക പൊതുയോഗം മുരിക്കാശ്ശേരി സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി അംഗങ്ങളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി പ്രവർത്തിച്ചുവരുന്ന സ്വതന്ത്ര സംഘടനയാണ് ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ .കഴിഞ്ഞ 24 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മുരിക്കാശ്ശേരി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗമാണ് നടന്നത്. സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗം എച്ച്.എം.ടി.എ. കേന്ദ്രകമ്മറ്റി വൈസ് പ്രസിഡൻ്റ് ബിജു മാധവൻ ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ഷാജി പുളിയ്ക്കക്കുന്നേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി ജനറൽ സെകട്ടറി എം.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ബോസ് സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. മറ്റ് യൂണിറ്റുകളിൽ നിന്നെത്തിയ ബേബി മാത്യു, സജികുന്നേൽ എന്നിവർ അംഗങ്ങൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് ട്രഷർ സാജൻ പ്ലാത്തോട്ടം യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
മറ്റ് വിവിധ മേഖലകളിൽ നിന്ന് എത്തിയ സംഘാടകരും ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് മാനേജർ രോഹിത് ക്ലാസ് നയിച്ചു.