സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ; എൻ്റെ കേരളം ഇടുക്കി ജില്ലാതല പ്രദർശന വിപണന മേള ആരംഭിച്ചു

സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ജനങ്ങൾക്ക് അവസരം ഒരുക്കുകയാണ് 4-ാം വാർഷിക പ്രദർശനമേളയുടെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. സർക്കാരിൻ്റെ 4-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേളയുടെ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയിരക്കണക്കിന് പേർ പങ്കെടുത്ത വിളംബര റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തേ വേദിയിൽ ആരംഭിച്ച സമ്മേളനത്തിൽ ദേവികുളം എം.എൽ. എ. അഡ്വ. എ. രാജ അദ്ധ്യക്ഷത വധിച്ചു.
ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പോലീസ് സൂപ്രണ്ട് ടി.കെ. വിഷ്ണു പ്രദീപ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ എ.ഡി.എം. ഷൈജു പി. ജേക്കബ്, ഇൻഫർമേഷൻ ഓഫീസർ വിനോദ് മറ്റ് വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിവിധ സ്റ്റാളുകളുടെ ഉത്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പ്രദർശന വിപണനമേള മെയ് 5-ന് സമാപിക്കും.