പിണറായി ഇടുക്കിയ വഞ്ചിച്ച മുഖ്യമന്ത്രി ; പി ജെ ജോസഫ് എംഎൽഎ

Apr 28, 2025 - 18:48
 0
പിണറായി ഇടുക്കിയ വഞ്ചിച്ച മുഖ്യമന്ത്രി ;  പി ജെ ജോസഫ് എംഎൽഎ
This is the title of the web page

പിണറായി ഇടുക്കിയ വഞ്ചിച്ച മുഖ്യമന്ത്രി. വാഗ്ദാനങ്ങൾ ലംഘിച്ചും ഉറപ്പുകൾ പാലിക്കാതെയും ഇടുക്കിയെ വഞ്ചിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി ജെ ജോസഫ് എംഎൽഎ ആരോപിച്ചു. ജില്ലയ്ക്ക് 12000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചിട്ട് ചില്ലിക്കാശിന്റെ ആനുകൂല്യം പോലും കർഷകർക്ക് നൽകാതെ അവരെ വഞ്ചിച്ചു. കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിന് നിരവധി തവണ ഉറപ്പുകൾ നൽകി ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പഴം ചാക്കിന്റെ വില പോലും ജനങ്ങൾ നൽകുകയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടതുപക്ഷ സഹയാത്രികരായ പരിസ്ഥിതിവാദികളുടെ താൽപര്യങ്ങൾ പരിഗണിച്ചും കൃഷിക്കാരുടെ താൽപര്യങ്ങൾ അവഗണിക്കുകയും ചെയ്തുകൊണ്ട് പട്ടയക്കാര്യത്തിൽ കോടതിയിലെ സ്റ്റേ പിൻവലിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കാതിരുന്നത് കർഷകരോട് കാണിച്ച അനീതിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 റവന്യൂ ഭൂമി വനഭൂമിയാക്കിയും വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെയും കുത്തകപ്പാട്ടം പുതുക്കാതെയും കർഷകരെ ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധമാക്കി വന വിസ്തൃതി കൂട്ടുന്നതിനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും വനവകുപ്പും കൂടി ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഡീൻ കുര്യാക്കോസ് എംപി അഭിപ്രായപ്പെട്ടു.

കെട്ടിട നിർമ്മാണ നിരോധനം അടിച്ചേൽപ്പിച്ച് ജില്ലയോട് വിവേചനം കാണിച്ച മുഖ്യമന്ത്രി നീതീകരിക്കാൻ കഴിയാത്ത ശിക്ഷയാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുക്കിക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ അഡ്വ മുഹമ്മദ് ഷാ, അഡ്വ ഇഎം അഗസ്തി , റോയി കെ പൗലോസ്, പ്രൊഫ എം ജെ ജേക്കബ്, അഡ്വഎം എൻ ഗോപി, തോമസ് രാജൻ, അഡ്വ. സേനാപതി വേണു, എം കെ പുരുഷോത്തമൻ, അഡ്വ. തോമസ് പെരുമന,

സുരേഷ് ബാബു, കെ എ സിയാദ്, ജോയി കൊച്ചു കരോട്ട്, പി വി സ്കറിയ, ജോർജ് ജോസഫ് പടവൻ, ആന്റണി ആലഞ്ചേരി, അഡ്വ. സിറിയക് തോമസ്, ഓ ആർ ശശി, എം ജെ കുര്യൻ ബെന്നി തുണ്ടത്തിൽ, കെ ദീപക്, സാബു മുതിരപ്പുഴ, അഡ്വ കെ എസ് സിറിയക് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ റാലിക്ക് അഡ്വ.കെ ജെ ബെന്നി, എംഡി അർജുനൻ, തോമസ് മൈക്കിൾ, ജോർജ് ജോസഫ്, നോബിൾ ജോസഫ്, സിബി പാറപ്പായി, എം മോനിച്ചൻ, സിജു ചക്കുംമൂട്ടിൽ, വിജയകുമാർ മറ്റക്കര, റോബിൻ കാരക്കാട്, ബാബു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow