എ കെ സി എച്ച് എം എസ് ഇടുക്കി യൂണിയൻ ജനറൽ ബോഡി സംഘടിപ്പിച്ചു

അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ ജനറൽ ബോഡിയാണ് കട്ടപ്പനയിൽ സംഘടിപ്പിച്ചത്. യോഗത്തിൽ ഇടുക്കി യൂണിയനെ തെരഞ്ഞെടുത്തു . സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വി ആർ രാജു ഉദ്ഘാടനം ചെയ്തു . സമൂഹത്തിൽ ദളിത് വിഭാഗത്തിന് കൂടുതൽ പരിഗണനകൾ ആവശ്യമാണ്. എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങൾക്ക് ദളിത് മേഖലക്ക് പരിഗണന ലഭിക്കുന്നില്ല.
ഇതിന് മാറ്റം ഉണ്ടാകണം. ഉടൻ ജാതി സെൻസസ് നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡണ്ടായി സുരേഷ് കമ്പംമെട്ട് , സെക്രട്ടറിയായി പി കെ പ്രസാദ് എന്നിവരെയും അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി സുരേഷ് ലബക്കട അധ്യക്ഷനായിരുന്നു. സംസ്ഥാന രക്ഷാധികാരി സിഡി മോഹനൻ , വനിതാ സംഘം സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ മോഹനൻ എന്നിവർ സംസാരിച്ചു.